
മുളക്കുഴ: സംസ്ഥാന ലൈബ്രെറി കൗൺസിൽ നടത്തിവരുന്ന റിപ്പബ്ലിക് സദസ്സിന്റെ ഭാഗമായി മുളക്കുഴ രഞ്ജിനി വായനശാലയും, രഞ്ജിനി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും സംയുക്തമായി ഇന്ത്യൻ റിപ്പബ്ലിക്കിനെ ആസ്പദമാക്കി ചിത്ര രചന മത്സരവും ക്വിസ് മത്സരവും സംഘടിപ്പിച്ചു. മത്സരം പ്രശസ്ത ചിത്രകാരൻ ആർ പാർത്ഥസാരഥി വർമ്മ ഉത്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് അഡ്വ റെഞ്ചി ചെറിയാൻ അദ്ധ്യക്ഷനായ യോഗത്തിൽ ആർടിസ്റ്റ് രാജീവ് മുളക്കുഴ, വായനശാല സെക്രട്ടറി രതീഷ് എസ്, ക്ലബ്ബ് സെക്രട്ടറി സോനു എൻ ആർ, ക്ലബ്ബ് രക്ഷാധികാരി കെ എൻ സദാനന്ദൻ എന്നിവർ സംസാരിച്ചു. ചിത്ര രചന മത്സരം ജൂനിയർ വിഭാഗത്തിൽ കുമാരി മിൻഹാ ഒന്നാം സ്ഥാനവും,കുമാരി വൃന്ദ സന്ദീപ് രണ്ടാം സ്ഥാനവും, മാസ്റ്റർ ഇഷാൻ മാധവ് മൂന്നാം സ്ഥാനവും സീനിയർ വിഭാഗത്തിൽ മാസ്റ്റർ കാർത്തിക് ബിജു ഒന്നാം സ്ഥാനവും,മാസ്റ്റർ അഭിനവ് മിനീഷ് രണ്ടാം സ്ഥാനവും, കുമാരി ഏഞ്ചലീന ആലീസ് മാത്യു മൂന്നാം സ്ഥാനവും നേടി ക്വിസ്സ് മത്സരം ജൂനിയർ വിഭാഗം മാസ്റ്റർ അഥർവ്വ് ബൈജു ഒന്നാം സ്ഥാനവും, അൽ അമീൻ രണ്ടാം സ്ഥാനവും, മാസ്റ്റർ അഭിനന്ദ് എസ്സ് ആനന്ദും കുമാരി അർചിതാ രാജേഷും മൂന്നാം സ്ഥാനവും നേടി. ക്വിസ് മത്സരം സീനിയർ വിഭാഗത്തിൽ മാസ്റ്റർ പ്രണവ് ജി. പ്രശാന്ത് ഒന്നാം സ്ഥാനവും മാസ്റ്റർ മുഹമ്മദ് സഹൽ രണ്ടാം സ്ഥാനവും, കുമാരി അഫ്സാന സലീം മൂന്നാം സ്ഥാനവും നേടി.മത്സരത്തിൽ പങ്കെടുത്തു വിജയിച്ച എല്ലാ കുട്ടികൾക്കും ഫെബ്രുവരി 15 ആം തീയതി ഉച്ചകഴിഞ്ഞ് 3 മണിക്ക് നടക്കുന്ന ജനപ്രതിനിധികളുടെയും, പ്രതിഭകളുടെയും അനുമോദന സമ്മേളനത്തിൽ വെച്ച് ഉപഹാരങ്ങൾ നൽകുന്നതാണ്.











